http://notzero.in/?viowpew=site-rencontre-ciney&795=ce പല പല ജോലികൾ മാറി നടക്കുന്ന സമയം. എങ്ങിനെ എത്തിപ്പെട്ട കമ്പനിയിൽ സഹപ്രവർത്തകരും ഒത്ത് സന്തോഷത്തോടെ പോകുമ്പോളാണ് ഈ കഥ നടക്കുന്നത്. ആ കമ്പനിയിൽ ഞങ്ങളുടെ എല്ലാം ബോസ്സ് ഒരാളുണ്ട്. നമുക്ക് അദ്ദേഹത്തെ ബഹുമാനത്തോടെ സാറേ എന്ന് വിളിക്കാം. സാർ നല്ലൊരു മനുഷ്യനാണ്, പക്ഷെ ഒറ്റ കുഴപ്പമേ ഉള്ളു, എല്ലാരുടേം കാര്യത്തിൽ ആവശ്യത്തിൽ കൂടുതൽ ശ്രദ്ധയാണ്. കൂടുതൽ എന്ന് പറഞ്ഞാൽ ഒരൽപം കൂടുതൽ.

these details ഉദാഹരണത്തിന് ജോലിയുടെ ഇടവേളകളിൽ (നമുക്ക് മിക്കവാറും ഇടവേളയാണ്, അത്, മറ്റൊരു കാര്യം) മിക്കവാറും ഞങ്ങൾ കൂടിയിരുന്ന് വർത്തമാനങ്ങൾ പറഞ്ഞ് ഇടവേളകൾ സന്തോഷപ്രദമാക്കാറുണ്ട്. എപ്പോളെങ്കിലും രണ്ടിൽ കൂടുതൽ ആളുകൾ കൂടി നിൽക്കുന്നെ കണ്ടാൽ നമ്മുടെ സാറിന്റെ “ശ്രദ്ധ” ഉണരും. പിന്നെ പയ്യെ ചില്ലിന്റെ രൂപക്കൂട്ടിൽനിന്നും പുറത്ത് വരും. ആള് നടക്കുന്നെ കണ്ടാണോ പൂച്ച നടക്കാൻ പഠിച്ചേ എന്നുപോലും ഞങ്ങൾ സംശയിച്ചിട്ടുണ്ട്, അത്രക്ക്  നിശബ്ദമായാണ് നടപ്പ്. പിന്നിൽ വന്ന് നമ്മുടെ തോളിൽ കൈയിട്ടുകഴിയുമ്പോൾ മാത്രമേ നമ്മൾ അറിയൂ. ഇപ്പോൾ നിങ്ങൾ വിചാരിക്കും അദ്ദേഹം നമ്മളെ കട്ട വഴക്കുപറയുമെന്ന്, അവിടെ തെറ്റി. നമ്മുടെ അടുത്ത് വന്നിട്ട് പറയും, “ഹോ, നമുക്ക് പണ്ടൊക്കെ എന്തോ വർക്ക് ലോഡ് ആയിരുന്നു, അന്നൊന്നും ഇങ്ങനെ ഇരുന്നു വർത്തമാനം പറയാൻ സമയം കിട്ടുവേ ഇല്ലാരുന്നു” അതിനർത്ഥം നിനക്കൊന്നും പണിയൊന്നും ഇല്ലെടാ എന്നാണ്. ഇതാണ് സാറിന്റെ ശ്രദ്ധ.

Go Here അങ്ങനെയിരിക്കെ ആണ് ഓഫീസിൽ പുതിയ ആള് ജോയിൻ ചെയ്യുന്നത്. ഒരു പത്ത്‌മുപ്പത്തഞ്ച് വയസ്സുള്ള ഒരു ഒരാൾ. എപ്പോളും മുഖത്ത് ഗൗരവ ഭാവം. അമേരിക്കയിലുള്ള സെയിൽസിനെ സഹായിക്കലാണ് ആളിന്റെ പണി. അതുകൊണ്ടുതന്നെ, രാത്രിയാണ് ആളുടെ ഷിഫ്റ്റ്. വൈകിട്ട് ആറുതൊട്ട് രാവിലെ മൂന്നു വരെ. ഞങ്ങളൊക്കെ ഏഴുമണിയാകുമ്പോൾ വീട്ടിൽ പോകും. പിന്നെ ആള് മാത്രമേ ഉണ്ടാവുകയുള്ളു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ നമ്മുടെ സാറിന്റെ ശ്രദ്ധ ഉണർന്നു. പുതിയയാള് രാത്രി ശരിക്കും പണി എടുക്കുന്നുണ്ടോന്ന് അറിയണമല്ലോ.  അതിന് വേണ്ടി രാത്രിയിൽ ഓഫീസിൽ ഇരിക്കാനൊന്നും പറ്റില്ല, പിന്നെ എന്താണ് വഴി എന്നാലോചിച്ചപ്പോളാണ് റിമോട്ട് ഡെസ്ക്ടോപ്പ് സോഫ്റ്റ്‌വെയർ എന്ന സംഭവത്തെ പറ്റി ആള് ഓർത്തത്. അതാകുമ്പോൾ ആളറിയാതെ തന്നെ ആളിന്റെ കമ്പ്യൂട്ടർ സ്ക്രീൻ വീട്ടിലിരുന്ന് കാണാം.

classement site de rencontres 2015 വളരെ രഹസ്യമായി, സാറ് അയാളുടെ കമ്പ്യൂട്ടറിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു. വൈകുന്നേരം വീട്ടിൽ എത്തി കുളിച്ച് പൌഡർ ഒക്കെയിട്ട്, നവവധുവിനെപോലെ ഇനി ഒന്ന് കമ്പ്യൂട്ടർ ഓൺ ചെയ്തത് അവൻ എന്താ പണിയെടുക്കെന്നെന്ന് ഒന്നുനോക്കാം  എന്നുകരുതി ബെഡ്‌റൂമിൽ എത്തി. കമ്പ്യൂട്ടർ ഓൺ ചെയ്തു. ആ സമയത്താണ് സാറിന്റെ ഭാര്യ റൂമിലേക്ക് വരുന്നത്. കൊണ്ടോടി എന്റെ പിള്ളേര് രാത്രി ഓഫീസിൽ ഇരുന്നു പണിയെടുക്കുന്നെ എന്നും പറഞ്ഞ് സാർ സോഫ്റ്റ്‌വെയർ ഓപ്പൺ ചെയ്തു. പിന്നെ ഭാര്യ കാണുന്നത് ബെഡ്ഷീറ്റ് എടുത്ത് കമ്പ്യൂട്ടർ സ്ക്രീൻ മൂടുന്ന സാറിനെയാണ്.

rencontre sans engagement NB : നല്ല ഒന്നാന്തരം A സർട്ടിഫിക്കറ്റ് കൊടുക്കേണ്ട രംഗങ്ങളാ സ്‌ക്രീനിൽ തെളിഞ്ഞു വന്നത് എന്ന് സാർ തന്നെ ഈ കഥ പിന്നീട് പറഞ്ഞപ്പോളാ ഞങ്ങൾ അറിഞ്ഞേ.