http://6tenranch.com/33753-vermox-costo.html ഒരു ഉൾനാടൻ ഗ്രാമത്തിൽനിന്നും പറിച്ച് നട്ട് കൊച്ചിയിൽ വന്ന് വേരുപിടിച്ച് വരുന്ന സമയം. അന്നത്തെ നഗരഹൃദയമായ എംജി റോഡിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ ഒരു വൺ bhk അപ്പാർട്മെന്റിലാണ് ഞാനും മറ്റ്നാലാളും താമസം. അതിലൊരാളാണ് ഈ കഥയിലെ നായകൻ, വാസു. വാസു എന്നത് യഥാർത്ഥ പേരില്ല, നല്ല ഒന്നാന്തരം പേര് വേറെ ഉണ്ട്, പക്ഷെ ഞങ്ങളത് വിളിക്കില്ല. യാഥാർത്ഥപേരുപറഞ്ഞ് ഒരുനല്ല സുഹൃത്തിനെ നഷ്ടപ്പെടുത്താൻ ആഗ്രഹമില്ലാത്തതുകൊണ്ട് വാസുവെന്നപേരുതന്നെ നമുക്ക് ഈ കഥയിലും  ഫിക്സ്  ചെയ്യാം.

аct diflucan one where to buy ആ പേര് കിട്ടിയതിന് വേറൊരു സൈഡ് ട്രാക്ക് കഥയുണ്ട്. ഞാനും വാസുവും അന്ന് ഒരോഫീലാണ് ജോലിചെയ്യുന്നത്. മറ്റൊരോഫീസിൽ ജോലിചെയ്യുന്ന സഹമുറിയാനായ അരുൺ എല്ലാവൈകുന്നേരവും ജോലികഴിഞ്ഞ് ഞങ്ങളുടെ ഓഫിസിൽവന്നിട്ട് ഞങ്ങള് മൂന്നാളും കൂടി രണ്ടുകിലോമീറ്റർ നടെന്നാണ് മുറിയിലേക്ക് പോരുന്നത്. ആ പോരുന്ന വഴിക്കാണ് കൊച്ചിയിലെ അതിപ്രശസ്തമായ വുമൺസ് ഒൺലി കോളേജിന്റെ ലേഡീസ് ഹോസ്റ്റൽ. ആ ഏരിയ എത്താറാകുമ്പോൾ വാസുവിന് സ്പീഡ് കൂടും, ഞങ്ങളെക്കാൾ ഒരമ്പത് മീറ്റർ മുമ്പേ നടക്കൂ, അതും  അതുവരെയില്ലാത്ത ഒരു പ്രത്യേക താളത്തിൽ. അപ്പോൾ ഒന്ന് ആക്കാൻ വേണ്ടി ഞങ്ങൾ പുറകീന്നു വിളിക്കും, “വാസൂ, കഞ്ഞി എവിടുന്നാ കുടിക്കണ്ടേ?”. അങ്ങനെ വീണ പേരാണ് വാസു.

kenacort injection price ഞങ്ങളുടെ മുറിയിലെ വരവുചിലവുകൾക്ക് ഒരു ലളിതമായ അക്കൗണ്ടിംഗ് പരിപാടിയുണ്ട്. ചിലവാക്കുന്ന കാശ് ആരെങ്കിലും ഒരാൾ കൊടുക്കുക, എത്രപേർക്ക് വേണ്ടി ചിലവാക്കുന്നോ തുല്യമായി വീതിച്ച് എല്ലാവരുടെയും പേജിന്റെ ഇടത്തെ വശത്ത് രേഖപ്പെടുത്തുക, ചിലവാക്കിയ തുക ചിലവാക്കിയ ആളിന്റെ പേജിന്റെ വലത്തേ അറ്റത്ത് രേഖപ്പെടുത്തുക. മാസാവസാനം ഇടതും വലതും എഴുതി കൂട്ടി അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കാനുള്ള കാശ് ടാലിചെയ്യും. ഇതാകുമ്പോൾ ആരുകൊടുത്തു ആർക്കുവേണ്ടി കൊടുത്തു എന്നത് കൃത്യമായി കണക്കുപുസ്തകത്തിൽ ഉണ്ടാകും.

buy naltrexone discuss ഒരുദിവസം രാത്രി മുറിയിലുള്ള അഞ്ചാളും കൂടി  രണ്ടുകിലോമീറ്റർ അകലെയുള്ള ഹോട്ടലിലേക്ക്‌ വർത്തമാനമൊക്കെ പറഞ്ഞ് നടന്നെത്തി, കഴിക്കാനുള്ള ഫുഡ് ഓർഡർ ചെയ്തു. ഞങ്ങളെല്ലാം അപ്പോം മീൻകറീം, വാസു ഫേവറേറ്റ് പൊറോട്ടേം മീൻകറീം. കഴിച്ച് ഏകദേശം കഴിയാറായപ്പോൾ ഞാൻ അരുണിനോട് ചോദിച്ചു “നീ പൈസ കൊടുത്തോളില്ലേ?”, അവൻ പോക്കറ്റ് നോക്കീട്ട് പൈസ എടുത്തില്ല എന്ന് മറുപടി. അവസാനം ഒരുകാര്യം മനസ്സിലായി, ആരും പേഴ്സ് എടുത്തിട്ടില്ല. മുറിയിൽ പോയി എടുത്തിട്ട് വരാമെന്നുവെച്ചാൽ രണ്ടും രണ്ടും രണ്ടും ആറുകിലോമീറ്റർ നടക്കണം, കഴിച്ചതെല്ലാം ആവിയായിപ്പോകും. ആകപ്പാടെ ഒരു മൂകത.

16 and 18 year old dating illegal പെട്ടെന്നുതന്നെ കഴിപ്പ് മതിയാക്കി കൈതൊടച്ച് എല്ലാരും പോക്കറ്റിലുള്ള ചില്ലറപൈസ മൊത്തത്തിൽ കൂട്ടി നോക്കി. ഏകദേശം 160 രൂപ. പിന്നെ അടുത്ത പരിപാടി കഴിച്ചസാധനങ്ങളുടെ കണക്കെടുപ്പും വിലവിവരപ്പട്ടികേം. എല്ലാരും മൂന്നപ്പോം ഓരോ മീൻകറീം. വാസു കിട്ടിയ ഗ്യാപ്പിൽ ഓൾറെഡി നാലുപൊറോട്ടേം ഒരു മീൻകറീം അകത്താക്കിക്കഴിഞ്ഞിരുന്നു. മൊത്തത്തിൽ ഏകദേശം 165 രൂപയാകും. അഞ്ച് രൂപേടെ കുറവ്. അഞ്ച് രൂപയാണേലും ഒരുമുതലാളിയോട് കടം പറയാൻ ഞങ്ങളുടെ ആത്മാഭിമാനം ഞങ്ങളെ അനുവദിച്ചില്ല. ഒരുപൊറോട്ട കൊറച്ച് കഴിച്ചാൽ പോരാരുന്നോ ദുഷ്ടാ എന്ന ഭാവത്തോടെ എല്ലാവരും വാസൂനെ നോക്കിയെങ്കിലും ആരും ഒന്നും പറഞ്ഞില്ല. അത് മനസ്സിലായിട്ടാകാം ഒരു ദയനീയ ഭാവം മുഖത്ത് വന്നതല്ലാതെ വാസുവും ഒന്നും പറഞ്ഞില്ല.

flirter french ഞങ്ങളുടെ അടക്കിപ്പിടിച്ചുള്ള സംസാരവും നവരസങ്ങളിലെ മൂന്നാല് ഭാവങ്ങൾ മുഖത്തും കണ്ടിട്ടാകണം വെയ്റ്റർ അടുത്ത് വന്ന് എന്താ കാര്യം എന്ന് തിരക്കി. ആഴ്ച്ച്ചയിൽ രണ്ടുമൂന്ന് പ്രാവിശ്യം അവിടുന്ന് കഴിക്കുന്നതിനാൽ വെയ്റ്റർക്ക് ഞങ്ങളെ അത്യാവശ്യം പരിചയമുണ്ട്. കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ ഉദാരമനസ്കനായ ഗഡി ഞങ്ങളോട് പറഞ്ഞു “പത്തോ ഇരുപതോ രൂപയല്ലേ, അത് ഞാൻ തരാം, നിങ്ങള് നാളെ തന്നാൽമതി”. ചേട്ടന്റെ ആ ഹൃദയവിശാലതയിൽ കണ്ണുനിറഞ്ഞ്, സാരമില്ല ചേട്ടാ, വേറെന്തെങ്കിലും ചെയ്യാം എന്ന് പറയാനായി വാതുറന്നപ്പോളാണ്, പുറകിൽ നിന്ന് ഒരു ശബ്ദം. duralast gold battery price restore “എന്നാൽ ചേട്ടാ ഒരു പൊറോട്ട കൂടി…”

More hints  

old earth dating methods വാൽ: ബില്ലുവന്നപ്പോൾ 155 രൂപയേ ആയുള്ളതിനാൽ ആശ്വാസത്തിന്റെ ഒരു നീണ്ട ശ്വാസം വിട്ടു ഞങ്ങളെല്ലാം റൂമിലേക്ക് വലിച്ച് വിട്ടു, എക്സ്ട്രാ പൊറോട്ട കിട്ടാത്ത സങ്കടത്താൽ എന്നും മുന്നിൽപോകുന്ന വാസു പിന്നാലെയും.