http://emilymarchblog.com/maglayd/3605 അങ്ങനെ, മദ്ധ്യയൗവനത്തിൽ അവരുടെ നാട്ടിൽപോയി പത്ത് മൂവായിരം പേരുടെ മുന്നിൽവെച്ച് കുരുക്കിട്ട് പിടിച്ച്, അരദിവസം യാത്രചെയ്ത്, സ്വന്തംനാട്ടിലെത്തിച്ച വാമഭാഗവുമായി കൊച്ചിയിൽ ഹണിമൂണിന്റെ സെക്കൻഡ്ഹാഫ് ആഘോഷിക്കുന്ന കാലം. അന്ന് സ്കൂട്ടറോ ബൈക്കോ ഒന്നും സ്വന്തമായില്ലാത്ത സമയം, അതിന്റെ ആവശ്യമൊട്ട് തോന്നിയിട്ടുമില്ല.ഓഫീസ് വിട്ടുവന്നാൽ നാടായ നാട് മുഴുവൻ കാൽനടയായി നടന്ന് ഉള്ളകടകളിൽ മുഴുവൻ കേറി ഒന്നും വാങ്ങാതെ പുറത്ത് വരുന്നതായിരുന്നു പ്രധാന ഹോബി.

top 20 speed dating questions പിന്നെയുള്ള മറ്റൊരു പ്രധാന വിനോദം വീക്കെന്റുകളിൽ ഒന്നുവിടാതെ എല്ലാ സിനിമകളും കാണുക എന്നതാണ്. അങ്ങനെ സൂപ്പർഹിറ്റായ ഒരു പടം കാണാൻ തീരുമാനിച്ച് തീയേറ്ററിരിക്കുന്ന സ്ഥലത്തേക്ക് ചോപ്പുകളറുള്ള പ്രൈവറ്റ്ബസ്സിൽ കേറി വെച്ച് പിടിച്ചു,  രണ്ടാളും. റിലീസായി ആദ്യ അവധിദിവസമായകൊണ്ട് ടിക്കറ്റ് കിട്ടാൻ  പാടുപെടും, അതുകൊണ്ടു വളരെനേരത്തെ സ്ഥലത്തെത്തി. ഒന്നൊന്നര മണിക്കൂർ ക്യൂ നിക്കണമെല്ലോന്നോർത്ത് വിഷമിച്ച് നിക്കുമ്പോളാണ് അത് സംഭവിച്ചത്. അടിവയറ്റിൽനിന്നും പ്രകൃതിയുടെ രണ്ടാമത്തെ വിളി. ആദ്യം അതത്ര കാര്യമാക്കിയില്ല, പക്ഷെ വിളിയുടെ ഒച്ചകൂടിക്കൂടി വരുന്നപോലെ ഒരുതോന്നൽ.

read review എന്തായാലും ഒന്നര മണിക്കൂർ സമയമുണ്ട്. അരമണിക്കൂർ പോയാലും സാരമില്ല, കാര്യം നടത്തീട്ട് വരാമെന്നുവിചാരിച്ച് യുദ്ധത്തിനുപോകുന്ന ഗൗരവത്തോടെ സർവ്വമസ്സിലും പിടിച്ച് ഭാര്യയുടെ കയ്യും പിടിച്ച് ക്യൂവിൽനിന്നും ഇറങ്ങി യുദ്ധഭൂമി കണ്ടുപിടിക്കാനുളള യാത്രയാരംഭിച്ചു. കുറച്ച് നടന്നപ്പോൾത്തന്നെ നല്ല വലിപ്പമുള്ള ഒരു ജ്യൂസ്ഷോപ്പ് കണ്ടു. ഇതുതന്നെ എന്റെയുദ്ധഭൂമിയെന്ന് മനസ്സിലുറപ്പിച്ച് കീകൊടുത്തുവിട്ട പാവപോണപോലെ ബാക്കിഭാഗങ്ങൾക്ക് യാതൊരനക്കവും തട്ടാതെ കാലുമാത്രം ചലിപ്പിച്ച് ഞാൻ സ്പീഡിൽ അവിടേക്ക് നടന്നു. കടയിൽ കേറിക്കഴിഞ്ഞപ്പോൾ ഒരുശരാശരി മലയാളിയുടെ അപകർഷതാബോധം എന്റെ അടിവയറ്റിന്ന് മേലേക്ക് കേറി. (മറ്റേതല്ല കേട്ടോ). ഫ്രീയായിട്ടെങ്ങനാ കാര്യം നടത്തുന്നെ. നിന്റെ ഔധാര്യമൊന്നും എനിക്ക് വേണ്ടടാ ഉവ്വേ എന്ന അഹങ്കാരത്തോടെ രണ്ട് ഓറഞ്ച് ജ്യൂസ് പറഞ്ഞു.

http://hpgnetwork.com/remombo/4100 വയറ്റിലെ വിളിയുടെ തീവ്രത അളന്നുകൊണ്ട് ജ്യൂസ് വരാൻ കാത്തിരുന്നു. ഇനീം കാത്തിരുന്നാൽ ഓഡർചെയ്യാത്ത ജ്യൂസ് വരുമെന്ന ഘട്ടംവന്ന് പയ്യെ എഴുന്നേറ്റ് നീങ്ങാൻ തുടങ്ങിയപ്പോൾ ഓറഞ്ച് ജ്യൂസ് വന്നു. പെട്ടന്ന് വരാം, എന്നിട്ടു കുടിക്കാം എന്ന് ഭാര്യയോട് പറഞ്ഞ് യുദ്ധഭൂമിയിലേക്കുള്ള വഴിചോദിക്കാൻ ക്യാഷ്‌ കൗണ്ടറിലേക്ക് നീങ്ങി. ‘ചേട്ടാ, ടോയ്‌ലറ്റ് ?’ ഞാൻ എന്റെ ചോദ്യം ആ ദേവദൂതനോട് കുസുമവദനത്തിലേക്ക് തൊടുത്തു. ഒറ്റനിമിഷംകൊണ്ട് ആ ദേവദൂതന്‌ കൊമ്പും കോമ്പല്ലും മുളച്ച് രാക്ഷസ്സനായി മാറി, ‘ഇവിടെ ടോയ്ലറ്റ് ഇല്ല’. ബിവറേജസ്സിന്റെ മുന്നിൽ ഒരുമണിക്കൂർ ക്യൂനിന്നു കൗണ്ടറിലെത്തിയപ്പോൾ സമയം കഴിഞ്ഞു എന്നുകേട്ട ഹതഭാഗ്യനെപ്പോലെ, എത്രയും പെട്ടെന്ന് മറ്റൊരു സ്ഥലം അന്വേഷിക്കാൻ പെണ്ണുമ്പിള്ളേം വിളിച്ചോണ്ട് പോകാനായി ഞാൻ തിരിച്ചുനടന്നു.

5 notes rencontre du troisieme type mp3 അവളിരിക്കുന്ന സീറ്റിലെത്തി അവളുടെ കയ്യിൽ പിടിച്ച് പെട്ടെന്ന് പുറത്തേക്ക് നടന്നു. പക്ഷെ ഓടിപ്പോകുന്ന പട്ടിയുടെ വാലേൽ പിടിച്ചുവലിക്കുന്നപോലെ അവൾ പുറകീന്ന് എന്റെ കയ്യിൽപിടിച്ച് വലിക്കുന്നു. തിരിഞ്ഞു നോക്കിയ ഞാൻ കേട്ടത് പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കി ചോദിക്കുന്ന ആ ചോദ്യമാണ് “ചേട്ടാ ജ്യൂസ്?”

most popular gay dating site uk NB: ആ ഓറഞ്ചു ജ്യൂസും കുടിച്ച് അടുത്ത റെസ്റ്റോറന്റിലെ മസാലദോശയും കഴിച്ച് യുദ്ധത്തിലും ജയിച്ച് പടോം കണ്ടിട്ടേ അന്ന് ഞങ്ങൾ വീടിന്റെ പടിചവിട്ടിയുള്ളു, അത് വേറെകാര്യം.